ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 അവസാന ഘട്ടത്തിലേക്ക് കടന്നു. 32 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ അവസാന നാലു ടീമുകള്‍ മാത്രമായി ചുരുങ്ങി.
ക്രൊയേഷ്യ- അര്‍ജന്റീന ആദ്യ സെമിഫൈനല്‍ ഡിസംബര്‍ 13നാണ് അരങ്ങേറുക. ഡിസംബര്‍ 14ന് രണ്ടാം സെമിഫൈനലില്‍ മൊറോക്കോ ഫ്രാന്‍സിനെ നേരിടും. ലോക ചാമ്പ്യന്മാരായി കിരീടം നേടുന്നതിനും ട്രോഫി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും പുറമേ വന്‍തുകയാണ് ടീമുകളെ കാത്തിരിക്കുന്നത്. ആ തുക ഇങ്ങനെയാണ്
ലോകകപ്പ് ജേതാവ്: 42 ദശലക്ഷം ഡോളര്‍
റണ്ണേഴ്‌സ് അപ്പ്: 30 ദശലക്ഷം ഡോളര്‍
മൂന്നാം സ്ഥാനം: 27 ദശലക്ഷം ഡോളര്‍
നാലാം സ്ഥാനം: 25 ദശലക്ഷം ഡോളര്‍
5 മുതല്‍ 8 വരെയുള്ള ടീമുകള്‍ക്ക് 17 ദശലക്ഷം ഡോളര്‍ വീതവും
9 മുതല്‍ 16 വരെ സ്ഥാനങ്ങളുള്ള ടീമുകള്‍ക്ക് 13 ദശലക്ഷം ഡോളറും 17 മുതല്‍ 32 വരെ സ്ഥാനങ്ങളുള്ള ടീമുകള്‍ക്ക് 9 മില്യണ്‍ ഡോളര്‍ വീതവുമാണ് ലഭിക്കുക.
ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ഫിഫ ലോകകപ്പ് മത്സരങ്ങളിലേക്ക് യോഗ്യത നേടിയ എല്ലാ ടീമുകള്‍ക്കും ടൂര്‍ണമെന്റിനായുള്ള പ്രാരംഭ ചെലവുകള്‍ക്കായി ഫിഫ 1.5 ദശലക്ഷം ഡോളര്‍ വീതമാണ് വിതരണം ചെയ്തത്.
2018ല്‍ ഫ്രാന്‍സ് ചാമ്പ്യന്മാരായി 38 മില്യണ്‍ ഡോളര്‍ നേടിയ റഷ്യയിലെ 400 മില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടൂര്‍ണമെന്റിന്റെ 2022 പതിപ്പിനുള്ള മൊത്തം സമ്മാനത്തുക 440 മില്യണ്‍ ഡോളറായിരിക്കുമെന്ന് ഫിഫ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.