ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ട്- ഫ്രാന്‍സ് മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഫ്രാന്‍സിന് ജയം. ആദ്യ പകുതിയില്‍ 44-ാം മിനുട്ടില്‍ ഒലിവര്‍ ജിറൂഡിയുടെ ആദ്യ ഗോളിന് പിന്നാലെ 74, 91 മിനുട്ടുകളില്‍ എംബാപ്പെയാണ് രണ്ട് ഗോളുകള്‍ നേടിയത്. മത്സരം തീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെയാണ് പോളണ്ട് താരം ലെവന്‍ഡോവ്‌സ്‌കി പെനാല്‍റ്റി അടിച്ച് സ്‌കോറില്‍ അല്‍പമെങ്കിലും മാന്യത പ്രകടിപ്പിച്ചത്.