ഡോണ്‍ബോസ്‌കോയെ വിറപ്പിച്ച് ഗോകുലം 


SEPTEMBER 3, 2022, 9:39 PM IST

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന കേരള വനിതാ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ ഡോണ്‍ബോസ്‌കോ ഫുട്ബോള്‍ അക്കാദമിക്ക് ദയനീയ പരാജയം. ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ഗോകുലം കേരള എഫ് സി ഡോണ്‍ബോസ്‌കോയെ തകര്‍ത്തു. 

18, 25, 81 മിനിട്ടുകളില്‍ ഗോളുകള്‍ നേടി ഗോകുലത്തിന്റെ 10-ാം നമ്പര്‍ വിവിയന്‍ കൊനെഡു അഡ്ജെയുടെ ഹാട്രിക്. 19-ാം നമ്പര്‍ ഹര്‍മിലന്‍ കൗര്‍ 66, 81 മിനിട്ടുകളിലായി രണ്ടു ഗോളുകളും 30-ാം നമ്പര്‍ മാനസ 72-ാം മിനിട്ടില്‍ ഒരു ഗോളും നേടി. 

ഗോകുലത്തിന്റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഡോണ്‍ബോസ്‌കോയെയാണ് കളിയിലുടനീളം കണാനായത്. പ്രതിരോധനിര ഭേദിച്ച് ഗോകുലത്തിന്റെ ഗോള്‍ മുഖത്തേക്ക് രണ്ടു തവണ മാത്രമാണ് ഡോണ്‍ബോസ്‌കോയ്ക്കു മുന്നേറാനായത്. ഇനി രണ്ടു ദിവസം മത്സരങ്ങളില്ല. 6-ാം തിയ്യതി ബാസ്‌കോ എഫ് സിയും ഗോകുലം കേരള എഫ് സിയും തമ്മിലാണ് മത്സരം.

Other News