ഒന്നര പതിറ്റാണ്ടിന്റെ ബാറ്റിംഗ് വിരുന്നിന് വിരാമം;ഹാഷിം അംല പാഡഴിച്ചു


AUGUST 9, 2019, 2:46 AM IST

കേ​പ്​ ടൗ​ണ്‍: സ​മ​കാ​ലി​ക ക്രി​ക്ക​റ്റി​ലെ ഇ​തി​ഹാ​സ​ങ്ങ​ളി​ലൊ​രാ​ളാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ്​​സ്​​മാ​ന്‍ ഹാഷിം  അം​ല വി​ര​മി​ച്ചു. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റിന്റെ എ​ല്ലാ രൂ​പ​ങ്ങ​ളി​ല്‍​നി​ന്നും പി​ന്‍​വാ​ങ്ങു​ക​യാ​ണെ​ന്ന്​ അംല വ്യക്തമാക്കി.ആ​ഭ്യ​ന്ത​ര ലീ​ഗു​ക​ളി​ല്‍ തു​ട​രും.

15 വ​ര്‍​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​നി​ടെ 349 മ​ത്സ​ര​ങ്ങ​ളി​ലാ​യി 18,000 റ​ണ്‍​സി​ലേ​റെ അ​ടി​ച്ചെ​ടു​ത്ത താ​രം 55 സെ​ഞ്ച്വ​റി​ക​ളും 88 അ​ര്‍​ധ സെ​ഞ്ച്വ​റി​ക​ളും കു​റി​ച്ചി​ട്ടു​ണ്ട്. പ്രോ​ട്ടീ​സ്​ നി​ര​യി​ല്‍ ഏ​ക ട്രിപ്പിൾ സെ​ഞ്ച്വ​റി​ക്ക്​ ഉ​ട​മ​യാ​ണെ​ന്ന​തി​നു പു​റ​മേ ഇം​ഗ്ല​ണ്ട്, ഇ​ന്ത്യ, വെ​സ്​​റ്റി​ന്‍​ഡീ​സ്, ആ​സ്​​ട്രേ​ലി​യ എ​ന്നി​വ​ക്കെ​തി​രെ സ്വ​ന്തം രാ​ജ്യ​ത്തി​നാ​യി ഏ​റ്റ​വും വ​ലി​യ ഇ​ന്നി​ങ്​​സി​നു​ട​മ​യും അം​ല​യാ​ണ്.

പ്ര​തി​ഭ​യു​ടെ പരമോന്നതിയിൽ നി​ല്‍​ക്കെ 2010ല്‍ ​ര​ണ്ടു ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ അം​ല ഒ​റ്റ ത​വ​ണ മാ​ത്ര​മാ​ണ്​ ആ ​പ​ര​മ്പ​ര​യി​ല്‍ പു​റ​​ത്താ​യ​ത്. ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 2000, 3000 എ​ന്നി​വ​യി​ല്‍ തു​ട​ങ്ങി 7000 റ​ണ്‍​സ്​ വ​രെ പൂ​ര്‍​ത്തി​യാ​ക്കി​യ റെ​ക്കോ​ഡും മ​റ്റാ​ര്‍​ക്കു​മ​ല്ല. 

ഏ​ക​ദി​ന​ത്തി​ല്‍ 27 സെ​ഞ്ച്വ​റി​ക​ള്‍ കു​റി​ച്ചി​ട്ടു​ണ്ട്. 2010, 13 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ​ര്‍ പു​ര​സ്​​കാ​രം നേ​ടി.ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ന്‍ വ​ഴി പുറത്തുവിട്ട വാ​ര്‍​ത്ത​ക്കു​റി​പ്പി​ലാ​യി​രു​ന്നു വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം.

Other News