ഫ്രഞ്ച് ഓപ്പണില്‍ നദാലിന് ചരിത്രം


JUNE 5, 2022, 9:55 PM IST

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ സ്വന്തം ചരിത്രം തിരുത്തിയെഴുതി സ്പാനിഷ് താരം റാഫേല്‍ നദാല്‍ 14-ാം കിരീടമുയര്‍ത്തി. നോര്‍വേയുടെ 22കാരന്‍ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് നദാല്‍ കളിമണ്‍ കോര്‍ട്ടില്‍ തന്റെ വിജയം ആവര്‍ത്തിച്ചത്. സ്‌കോര്‍ (6-3), (6-3), (6-0). 

സ്പെയ്നിലെ റാഫേല്‍ നദാല്‍ അക്കാദമിയില്‍ നിന്നുള്ള താരമാണ് റൂഡ്. ഫ്രഞ്ച് ഓപ്പണ്‍ വിജയത്തോടെ നദാലിന്റെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 22 ആയി. കളിമണ്‍ കോര്‍ട്ടില്‍ 36കാരനായ റാഫ 14-ാം ഫൈനലില്‍ എതിരാളിയെ നിഷ്പ്രഭമാക്കിക്കളഞ്ഞു. ആദ്യ സെറ്റ് നിഷ് പ്രയാസം റൂഡിനെ മറികടന്ന് നദാല്‍ സ്വന്തമാക്കി. എന്നാല്‍, രണ്ടാം സെറ്റില്‍ റൂഡ് ചെറുത്തു നിന്നു. പക്ഷെ, നദാലിന്റെ അനുഭവ സമ്പത്തിന് മുന്നില്‍ റൂഡ് കീഴടങ്ങി. രണ്ട് സെറ്റ് വിജയിച്ചതോടെ സ്റ്റേഡിയം നദാലിന്റെ വിജയാഘോഷം തുടങ്ങി. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ കാസ്പര്‍ മൂന്നാം സെറ്റ് പൂര്‍ണമായും അടിയറ വെച്ചു. ഒന്നര മണിക്കൂറിലാണ് നദാലിന്റെ വിജയം.

Other News