ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറി ജയവുമായി മലയാളി താരം പ്രണോയ്


AUGUST 20, 2019, 7:16 PM IST

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍  ഇന്ത്യയുടെ മലയാളി താരം എച്ച്.എസ് പ്രണോയ്ക്ക് അട്ടിമറിജയം.ചൈനയുടെ ഇതിഹാസ താരം ലിന്‍ ഡാനെ പരാജയപ്പെടുത്തി പ്രണോയ് മൂന്നാം റൗണ്ടിലെത്തി. മൂന്നു ഗെയിം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ 11-21,21-13,2-17 എന്ന സ്‌ക്കോറിനാണ് പ്രണോയ് വിജയിച്ചത്.ആദ്യ ഗെയിം 11-21ന് പ്രണോയ് നേടിയെങ്കിലും രണ്ടാം റൗണ്ടില്‍ ലിന്‍ഡാന്‍ തിരിച്ചുവന്നു.എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ പ്രണോയ് സെറ്റും ഗെയ്മും സ്വന്തമാക്കി. (2-17)രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനും അഞ്ചു തവണ ലോക ചാമ്പ്യനുമായിട്ടുള്ള ലിന്‍ ഡാന്‍ നിലവില്‍ ലോകറാങ്കിങ്ങില്‍ 17ാം സ്ഥാനത്താണ്.പ്രണോയ് 31ാം സ്ഥാനത്താണ്.  2018ല്‍ ഇന്‍ഡൊനേഷ്യന്‍ ഓപ്പണിലും 2015ല്‍ ഫ്രഞ്ച് ഓപ്പണിലും ഇതിന് മുമ്പ് പ്രണോയ് ലിന്‍ ഡാനെ തോല്‍പിച്ചിട്ടുണ്ട്. HS Prannoy Lin Dan World Badminton Championship