ഒളിമ്പിക്‌സ് പുരുഷ ഹോക്കി, ബാഡ്മിന്റൺ വനിത സിംഗിൾസ് ഇന്ത്യ ക്വാർട്ടറിൽ


JULY 29, 2021, 8:58 AM IST

ടോക്കിയോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ. പൂൾ എയിലെ മൂന്നാമത്തെ മൽസരത്തിൽ അർജന്റീനയെ 31ന് തുരത്തിയാണ് ഇന്ത്യ നോക്കൗട്ട് റൗണ്ടിൽ കടന്നത്. വരുൺ കുമാർ, വിവേക് സാഗർ പ്രസാദ്, ഹർമൻപ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറർമാർ.

ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾക്കു ചിറകു നൽകി ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടറിൽ. ഡെൻമാർക്ക് താരം മിയ ബ്ലിക്‌ഫെൽഡിനെയാണ് സിന്ധു തോൽപ്പിച്ചത്. സ്‌കോർ: 2115, 2113. രണ്ടു ഗെയിമിലും ഇന്ത്യൻ താരത്തിന് വെല്ലുവിളി ഉയർത്താൻ മിയക്ക് സാധിച്ചില്ല.