ഐസിസി ടി-20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്


MARCH 11, 2021, 9:24 AM IST

ഐസിസി ടി-20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളീല്‍ത്തി. ന്യൂസീലന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ പരാജപ്പെട്ട ഓസീസ് പോയിന്റ് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യ ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് ടി-20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.

ഇന്ത്യയുടെ റേറ്റിംഗ് 268 ആണ്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ഓസ്‌ട്രേലിയ മൂന്നാമത് നില്‍ക്കുമ്പോള്‍ 275 റേറ്റിംഗോടെയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തുള്ളത്.

മാര്‍ച്ച് 12നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പര ആരംഭിക്കുക. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.