ഐ.സി.സി വേൾഡ് കപ്പ് ഇലവനെ കെയ്ൻ വില്ല്യംസൺ നയിക്കും, ടീമിൽ കോലിയില്ല


JULY 16, 2019, 2:52 PM IST

ലണ്ടൻ: ലോകകപ്പ് ടൂർണമെന്റിൽ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഐ.സി.സി ലോക ഇലവനെ തിരഞ്ഞെടുത്തപ്പോൾ ഒന്നാം നമ്പർ ബാറ്റ്‌സ്മാനായ വിരാട് കോലിയ്ക്കും വെറ്ററൻ ബാറ്റ്‌സ്മാൻ എം.എസ് ധോണിയ്ക്കും ടീമിൽ ഇടമില്ല. അതേസമയം ഓപ്പണിംഗ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയും പേസർ ജസ്പ്രീത് ബൂംറയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ന്യൂസിലന്റ് ക്യാപ്റ്റൻ കെയ്ൻ വില്ല്യംസണാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ വിക്കറ്റ്കീപ്പർ ഓസ്‌ട്രേലിയയുടെ അലക്‌സ് കാരിയാണ്. ഇംഗ്ലീഷുകാരനായ ജേസൺ റോയ് രോഹിത് ശർമ്മയ്‌ക്കൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യും. ടീം: രോഹിത് ശർമ, ജേസൺ റോയ്, കെയ്ൻ വില്ല്യംസൺ (ക്യാപ്റ്റൻ), ജോ റൂട്ട്, ഷാക്കിബ് അൽ ഹസ്സൻ, ബെൻ സ്‌റ്റോക്‌സ്, അലക്‌സ് കാരി (വിക്കറ്റ്കീപ്പർ), മിച്ചൽ സ്റ്റാർക്ക്, ജൊഫ്ര ആർച്ചർ, ലോക്കി ഫെർഗൂസൻ, ജസ്പ്രീത് ബുംറ, ട്രെൻഡ് ബോൾട്ട് (പന്ത്രണ്ടാമൻ).

പത്ത് ഇന്നിങ്ിൽ നിന്നായി അഞ്ച് സെഞ്ചുറികൾ അടക്കം 648 റൺസ് നേടിയ രോഹിത് ശർമ്മയാണ് ടൂർണമെന്റിലെ ടോപ്പ്‌സ്‌ക്കോറർ.

Other News