ആദ്യ ടി20 പോരിൽ ജയം    ഇ​ന്ത്യ​യ്ക്ക്;വിൻഡീസിനെ   നാ​ലുവി​ക്ക​റ്റി​ന് വീഴ്ത്തി


AUGUST 4, 2019, 12:06 AM IST

ഫ്ലോ​റി​ഡ: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റി​ന്‍റെ അ​നാ​യാ​സ ജ​യം. 16 പ​ന്തു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ​ ഇ​ന്ത്യ ല​ക്ഷ്യം കണ്ടു.24 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ രോ​ഹി​ത് ശ​ര്‍​മ​യും 19 വീ​തം റ​ണ്‍​സെ​ടു​ത്ത നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും മ​നീ​ഷ് പാ​ണ്ഡെ​യു​മാ​ണ് ഇ​ന്ത്യ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്.വിൻഡീസിന്റെ മൂന്നു പ്രധാന വിക്കറ്റുകൾ 17 റൺസിന്‌ കടപുഴക്കിയ അരങ്ങേറ്റക്കാരൻ  ന​വ​ദീ​പ് സെയ്‌നിയാണ് കളിയിലെ താരം.

സ്കോ​ര്‍:വെ​സ്റ്റ് ഇ​ന്‍​ഡീ​സ്- 20 ഓ​വ​റി​ല്‍ ഒ​ന്‍​പ​തു വി​ക്കറ്റിന് 95 റ​ണ്‍​സ്. ഇ​ന്ത്യ- 17.2 ഓ​വ​റി​ല്‍ ആ​റു വി​ക്കറ്റിന് 98 റ​ണ്‍​സ്. 

കൃ​ണാ​ല്‍ പാ​ണ്ഡ്യ 12ഉം ​ര​വീ​ന്ദ്ര ജ​ഡേ​ജ 12 ഉം ​റ​ണ്‍​സ് എ​ടു​ത്ത​പ്പോ​ള്‍ ശി​ഖ​ര്‍ ധ​വാ​ന്‍ ഒ​രു റ​ണ്ണെ​ടു​ത്തും ഋ​ഷ​ഭ് പ​ന്ത് റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ​യും പു​റ​ത്താ​യി. നേ​ര​ത്തെ, ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​രു​ടെ പ​ന്തു​ക​ള്‍​ക്ക് മു​ന്നി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​വാ​തെ​ വി​ന്‍​ഡീ​സ് താ​ര​ങ്ങ​ള്‍ 95 റ​ണ്‍​സി​ല്‍ ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു. 33 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ നഷ്‌ടപ്പെ​ട്ട ക​രീ​ബി​യ​ന്‍ പ​ട​യ്ക്ക് പി​ന്നീ​ട് ഒരിക്കൽപോലും തി​രി​ച്ചു​വരാനായില്ല.സ്കോ​ര്‍ ബോ​ര്‍‌​ഡി​ല്‍ ഒ​രു റ​ണ്‍​സ് മാ​ത്ര​മു​ള്ള​പ്പോ​ള്‍ ജോ​ണ്‍ കാം​ബെ​ല്ലി​നെ പു​റ​ത്താ​ക്കി കൃ​ണാ​ല്‍ പാ​ണ്ഡ്യ​യാ​ണ് ഇ​ന്ത്യയുടെ വി​ക്ക​റ്റ് വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്.

തൊ​ട്ടു പി​ന്നാ​ലെ ലൂ​യി​സി​നെ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ പു​റ​ത്താ​ക്കി. പി​ന്നീ​ട് ഒ​ത്തു ചേ​ര്‍​ന്ന പൂ​ര​നും പൊ​ള്ളാ​ര്‍​ഡും ചേ​ര്‍​ന്ന് വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ ക​ര​കയ​റ്റു​മെ​ന്ന് തോ​ന്നിച്ചെങ്കിലും ന​വ​ദീ​പ് സെയ്‌നി ആ ​പ്ര​തീ​ക്ഷ​ക​ള്‍ ത​ല്ലി​ക്കെ​ടു​ത്തി. പൂ​ര​നെ സ്വ​ന്തം പ​ന്തി​ല്‍ പി​ടി​ച്ചു പു​റ​ത്താ​ക്കി​യ സെയ്‌നി പൊ​ള്ളാ​ര്‍​ഡി​നെ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ക്കി​യും ഹെറ്റ്മെയ​റു​ടെ കു​റ്റി തെ​റി​പ്പി​ച്ചും ക​രീ​ബി​യ​ന്‍ പ​ത​ന​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടി.

ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ സെയ്‌നി​ക്കു പു​റമെ ഭുവ​നേ​ശ്വ​ര്‍ കു​മാ​ര്‍ ര​ണ്ടും വാഷിംഗ്‌ടൺ സു​ന്ദ​ര്‍,ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, കൃ​ണാ​ല്‍ പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.മൂന്നുമത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്‌ച നടക്കും.