മഴ മുടക്കിയ ഇന്ത്യ-ന്യൂസിലന്റ് ലോകകപ്പ് സെമി ബുധനാഴ്ച പുന:രാരംഭിക്കും


JULY 9, 2019, 11:29 PM IST

മാഞ്ചസ്റ്റര്‍: ഇന്ത്യം ന്യൂസീലന്‍ഡും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ മത്സരം മഴ കാരണം മുടങ്ങി. മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കും. നാല്‍പത്തിയാറാം ഓവറിന്റെ ആദ്യ പന്തെറിഞ്ഞതിനുശേഷമാണ് മഴ തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സമയം രാത്രി 10.55 വരെ കാത്തുനിന്നശേഷം മത്സരം ബുധനാഴ്ചയിലേയ്ക്ക് മാറ്റാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.  ബുധനാഴ്ച 46.2 ഓവര്‍ മുതലാവും മത്സരം തുടങ്ങുക. 3.5 ഓവര്‍ കൂടിയാണ് ന്യൂസീലന്‍ഡ് ഇന്നിങ്‌സില്‍ ഇനി ശേഷിക്കുന്നത്.

മഴ മൂലം മത്സരം മുടങ്ങുമ്പോള്‍ 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തുനില്‍ക്കുകയായിരുന്നു ന്യൂസീലന്‍ഡ്. 85 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത റോസ് ടെയ്‌ലറും നാലു പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ടോം ലഥാമുമായിരുന്നു ക്രീസില്‍.

മാര്‍ട്ടിന്‍ ഗുപ്ടില്‍ (1), ഹെന്‍?റി നിക്കോള്‍സ് (28), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (67), നീഷാം (12), ഗ്രാന്ദ്‌ഹോം(16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിന് നഷ്ടമായത്.

ഇന്ത്യക്ക്ക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും ബുംറയും ജഡേജയും റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയതോടെ മത്സരത്തില്‍ ഇന്ത്യ മേധാവിത്തം നേടിയിരുന്നു. അതേസമയം പലപ്പോഴും ക്യാച്ചുകള്‍ കൈവിട്ടത് ഇന്ത്യയ്ക്ക് വിനയായി.ഹെന്റി നിക്കോള്‍സും കെയ്ന്‍ വില്ല്യംസണും രണ്ടാം വിക്കറ്റില്‍  68 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയോടെ റോസ് ടെയ്‌ലറും ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.