കീവീസിനോട് 18 റണ്‍സ് തോല്‍വി വഴങ്ങി; ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി


JULY 10, 2019, 8:10 PM IST

ഓള്‍ഡ് ട്രാഫോര്‍ഡ്:മുന്നേറ്റനിര പാടെ തകര്‍ന്ന മത്സരത്തില്‍ ജഡേജയുടെ ധീരതായര്‍ന്ന പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. 18 റണ്‍സിന് ന്യൂസിലന്റിനോട് തോറ്റ ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനല്‍ കാണാതെ പുറത്തായി. വന്‍ ഷോട്ടുകള്‍ കളിക്കാന്‍ അവസാന ഓവര്‍ വരെ കാത്തുനിന്ന ധോണി ഭാരം ജഡേജയെ ഏല്‍പിക്കുകയും 49ാം ഓവറില്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. പിന്നീട് വന്ന വാലറ്റക്കാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ന്യൂസിലന്റ് നാളെ നടക്കുന്ന ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ ലോര്‍ഡ്‌സില്‍ നേരിടും.

ന്യൂസീലന്‍ഡിനെതിരെതിരെ 240 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പേരുകേട്ട മുന്നേറ്റ നിര ദയനീയമായി തകര്‍ന്നടിഞ്ഞു. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുറത്തായി.്. നാലു പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത രോഹിത്, മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്.

പിന്നീട് സ്‌കോര്‍ അഞ്ചില്‍ നില്‍ക്കെ ആറു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് നേടി കോഹ്‌ലിയും ഏഴ് പന്തില്‍ ഒരു റണ്‍സ് നേടി രാഹുലും മടങ്ങി. പിന്നീട് സ്‌കോര്‍ 24 ല്‍ നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കും മടങ്ങി.  ഹാര്‍ദീക് പാണ്ഡ്യയും റിഷഭ് പന്തും ചെറുന്നു നില്‍പ് നടത്തിയെങ്കിലും സ്‌കോര്‍ 71 ല്‍ നില്‍ക്കെ ഋഷഭ് പന്ത് (56 പന്തില്‍ 32 റണ്‍സ്) പന്ത് ഫീല്‍ഡറുടെ കൈയ്കളെ ലക്ഷ്യമാക്കി ഷോട്ട് പായിച്ച് പുറത്തായി.71 ന് അഞ്ച് എന്ന നിലയിയില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയും ധോണിയും ടീമിനെ നയിച്ചു.  പിന്നീട് 92 റണ്‍സില്‍ നില്‍ക്കെ ഹാര്‍ദീക് പാണ്ഡ്യ (62 പന്തുകളില്‍ നിന്ന് 32 റണ്‍സ്)പുറത്തായി.  ജഡേജയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ഇന്ത്യന്‍ പ്രതീക്ഷകള്‍ കൂട്ടിയെങ്കിലും ധോണിയുടെ മെല്ലെപ്പോക്ക് വിനയായി. 59 പന്തുകളില്‍ നിന്ന് 77 റണ്‍സാണ് താരം നേടിയത്. 48 ആം ഓവറില്‍ ജഡേജയും 49 ആം ഓവറില്‍ ധോണിയും പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. അമ്പതാം ഓവറിന്റെ മൂന്നാമത്തെ പ്ന്തില്‍ ചഹല്‍ പുറത്തായതോടെ ഇന്ത്യയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. കിവീസ് നിരയില്‍ മാറ്റ് ഹെന്റി മൂന്നു വിക്കറ്റും, ട്രെന്‍ഡ് ബോള്‍ട്ട്, മിച്ച സാറ്റ്‌നര്‍ എന്നിവര്‍ രണ്ടും, ഫൊര്‍ഗൂസണ്‍ ഒരു വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 239 റണ്‍സെടുത്തത്. ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ ശേഷിച്ച 23 പന്തില്‍ 28 റണ്‍സാണ് പിറന്നത്. റോസ് ടെയ്!ലര്‍ (90 പന്തില്‍ 74), ടോം ലാഥം (11 പന്തില്‍ 10), മാറ്റ് ഹെന്റി (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചല്‍ സാന്റ്‌നര്‍ (ആറു പന്തില്‍ ഒന്‍പത്), ട്രെന്റ് ബോള്‍ട്ട് (മൂന്നു പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14 പന്തില്‍ ഒന്ന്), ഹെന്റി നിക്കോള്‍സ് (51 പന്തില്‍ 28), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (95 പന്തില്‍ 67), ജിമ്മി നീഷം (18 പന്തില്‍ 12), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (10 പന്തില്‍ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിന് ഇന്നലെ നഷ്ടമായത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, യുസ്!വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.