കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്


AUGUST 8, 2022, 9:23 PM IST

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമായി 61 മെഡലുകളോടെ ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്ത്. 

ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണ മെഡലും കരിയറിലെ ആദ്യത്തെ വനിതാ സിംഗിള്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡലും പി വി സിന്ധു നേടി. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ പരാജയപ്പെടുത്തിയാണ് പി വി സിന്ധു സ്വര്‍ണം നേടിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉടന്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വര്‍ണമെഡല്‍ ജേതാവായ ശേഷം പിവി സിന്ധു പറഞ്ഞു. 

വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് തന്റെ ശ്രദ്ധയെന്നും പിവി സിന്ധു പറഞ്ഞു. ഒടുവില്‍ തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് മെഡല്‍ നേടിയതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യയുടെ സ്വര്‍ണ സ്വപ്നം ഓസ്ട്രേലിയ അവസാനിപ്പിച്ചു. മത്സരത്തില്‍ ഓസ്ട്രേലിയ 7-0നാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതില്‍ ഇന്ത്യ വെള്ളി നേടി. 

ഇന്ത്യയുടെ ഡബിള്‍സ് ജോഡികളായ ചിരാഗ് ഷെട്ടി- സാത്വിക് സായിരാജ് രങ്കിറെഡ്ഡി ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍- ഷോണ്‍ മെന്‍ഡി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുത്തു. 21-15, 21-13 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.

പുരുഷന്മാരുടെ സിംഗിള്‍സ് വിഭാഗത്തില്‍ ഷട്ടില്‍ ലക്ഷ്യ സെന്‍ സ്വര്‍ണ്ണ മെഡല്‍ നേടി. പുരുഷ സിംഗിള്‍സ് ഫൈനല്‍ വിഭാഗത്തില്‍ മലേഷ്യയുടെ എന്‍ജി സെ യോങ്ങിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ ഇന്ത്യയുടെ രണ്ടാം ബാഡ്മിന്റണ്‍ സ്വര്‍ണം നേടിയത്.

സ്വര്‍ണ്ണ മെഡല്‍ നേടിയ ലക്ഷ്യ സെന്നിനെ പ്രസിഡന്റ് ദ്രൗപതി മുര്‍മു ട്വിറ്ററില്‍ അഭിനന്ദിച്ചു.

Other News