ഉത്തരകൊറിയയോട് തകര്‍ന്ന് ഇന്ത്യ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ നിന്നും പുറത്ത്


JULY 13, 2019, 11:48 PM IST

അഹമ്മദാബാദ്: ഉത്തരകൊറിയയോട് 5-2 ന് തോറ്റ ഇന്ത്യ ഇന്റര്‍കോണ്ടനന്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. രണ്ടു ഗോളുകള്‍ നേടിയ കൊറിയന്‍ ക്യാപ്റ്റന്‍ ജോങ് ഇല്‍ ഗ്വാന്‍ ആണ് ഇന്ത്യയെ പരാജയത്തിലേയ്ക്ക് തള്ളിവിട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ലാലിയന്‍സുവാല ചാങ്‌തെയും കൊറിയന്‍ വലകുലുക്കി. സിം ജിന്‍,റി ചോല്‍ എന്നിവരാണ് കൊറിയയുടെ മറ്റ് സ്‌ക്കോറര്‍മാര്‍.

ആദ്യമത്സരത്തില്‍ ഇന്ത്യ താജിക്കിസ്താനോട് തോറ്റിരുന്നു. ഇനി അടുത്ത മത്സരം സിറിയക്കെതിരെയാണ്. രണ്ട് കളിയില്‍ നിന്ന് ആറ് പോയന്റുള്ള താജിക്കിസ്താന്‍ ഫൈനല്‍ ഉറപ്പിച്ചു. സിറിയക്ക് മൂന്ന് പോയന്റുണ്ട്. വിജയത്തോടെ കൊറിയക്ക് മൂന്നു പോയിന്റ് ലഭിച്ചു.