പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം


SEPTEMBER 4, 2021, 8:10 PM IST

ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം. പുരിഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പ്രമോദ് ഭഗതാണ് ഇന്ത്യയുടെ നാലാം സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ബെഥേലിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രമോദ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21- 14, 21- 17. 

ഇതേ വിഭാഗത്തിലെ തന്നെ വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യയുടെ തന്നെ മനോജ് സര്‍ക്കാര്‍ വിജയിച്ചു. ജപ്പാന്റെ ഡൈസുകെ ഫുജാരയെ 22- 20, 21- 13 എന്ന സ്‌കോറിനാണ് മനോജ് പരാജയപ്പെടുത്തിയത്

ടോക്യോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം 17 ആയി.