പാരാലിംപ്ക്‌സില്‍ ഹൈജംപില്‍ വെള്ളിയും വെങ്കലവും നേടി ഇന്ത്യ


AUGUST 31, 2021, 8:44 PM IST

ടോക്യോ: ഹൈജംപില്‍ വെള്ളിയും വെങ്കലവും നേടി ഇന്ത്യ. 2016ല്‍ റിയോ പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയ തങ്കവേലു മാരിയപ്പനാണ് ടി42 വിഭാഗത്തില്‍ വെള്ളി കരസ്ഥമാക്കിയത്. ഇതേ ഇനത്തില്‍ ശരത് കുമാര്‍ വെങ്കലവും കരസ്ഥമാക്കി. 

സീസണിലെ മികച്ച പ്രകടനമായ 1.86 മീറ്റര്‍ കണ്ടെത്തിയാണ് തങ്കവേലു മാരിയപ്പന്‍ വെള്ളി നേടിയത്. 

മൂന്നാം റൗണ്ടുവരെ മുന്നിട്ടു നിന്ന മാരിയപ്പനെ മറികടന്ന് അമേരിക്കന്‍ താരം നാലാം ശ്രമത്തില്‍ സ്വര്‍ണം നേടുകയായിരുന്നു. 1.83 മീറ്റര്‍ എന്ന സീസണിലെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ശരത് കുമാര്‍ വെങ്കല മെഡല്‍ നേടിയത്. 

ഒരു കാല്‍മുട്ടിന് താഴേയ്ക്ക് വൈകല്യമുള്ള അത്‌ലറ്റുകളാണ് ടി42 കാറ്റഗറിയില്‍ മത്സരിക്കുന്നത്.