പാരാലിംപിക്‌സില്‍ മൂന്നാം മെഡലുമായി ഇന്ത്യ


AUGUST 29, 2021, 8:45 PM IST

ടോക്യോ: പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് ഞായറാഴ്ച വീണ്ടും മെഡല്‍. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയാണ് ഇന്ത്യ മൂ്ന്നാമത്തെ മെഡല്‍ സ്വന്തമാക്കിയത്. ഏഷ്യന്‍ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തിലൂടെ വിനോദ് കുമാറാണ് ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയത്. ഞായറാഴ്ച രാവിലെ ഭവിനബെന്‍ പട്ടേലും വൈകിട്ട് ഹൈ ജംപില്‍ നിഷാദ് കുമാറും വെള്ളി മെഡലുകള്‍ നേടിയിരുന്നു. 

മെഡല്‍ നേടിയ കായിക താരങ്ങളെ അഭിനന്ദിച്ച് സ്പോര്‍ട്സ് അതോറിറ്റി, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ട്വീറ്റ് ചെയ്തു. 

നിലവില്‍ മെഡല്‍ പട്ടികയില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകളുമായി 45-ാം സ്ഥാനത്താണ് ഇന്ത്യ.

45 സ്വര്‍ണവും 29 വെള്ളിയും 29 വെങ്കലവുമടക്കം 103 മെഡലുകളുമായി ചൈനയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. 60 മെഡലുകളുമായി ബ്രിട്ടണ്‍ രണ്ടാം സ്ഥാനത്തും 40 മെഡലുകളുമായി അമേരിക്ക മൂന്നാം സ്ഥാനത്തുമാണ്.