വിംബിള്‍ഡന്‍ പുരുഷ ജൂനിയര്‍ കിരീടം ഇന്ത്യന്‍- അമേരിക്കന്‍ സമീര്‍ ബാനര്‍ജിക്ക്


JULY 11, 2021, 11:56 PM IST

ലണ്ടന്‍: വിംബിള്‍ഡന്‍ ചാംപ്യന്‍ഷിപ്പില്‍ ആള്‍ അമേരിക്കന്‍ ഫൈനലില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമീര്‍ ബാനര്‍ജി ചാമ്പ്യനായി. വിക്ടര്‍ ലിലോവിനെ 7-5, 6-3നാണ് സിംഗിള്‍സില്‍ സമീര്‍ ബാനര്‍ജി പരാജയപ്പെടുത്തിയത്.

സെമിയില്‍ ഫ്രാന്‍സിന്റെ സാച്ച ഗുയിമാര്‍ഡ് വെയ്ന്‍ബര്‍ഗിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ ബാനര്‍ജി 2015ല്‍ റെയ്‌ലി ഒപെല്‍ക്കയ്ക്ക് ശേഷം വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യത്തെ അമേരിക്കന്‍ ജൂനിയര്‍ ചാംപ്യനാണ്.

Other News