സന്ദേശ് ജിങ്കന്റെ ജേഴ്‌സി നമ്പര്‍ 21 എക്കാലവും ജിങ്കന്റെ പേരില്‍


MAY 22, 2020, 10:40 PM IST

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയത്തില്‍ എക്കാലവും നിലനില്‍ക്കുന്നതിനാല്‍ സന്ദേശ് ജിങ്കന്റെ ജേഴ്‌സി നമ്പര്‍ ഇനി മറ്റാര്‍ക്കും നല്കുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ജിങ്കന്റെ ജഴ്‌സി നമ്പര്‍ 21 ആണ് എക്കാലത്തേക്കും ജിങ്കന്റേത് മാത്രമായി ബ്ലാസ്റ്റേഴ്‌സ് സൂക്ഷിക്കുന്നത്. ഹാഷ്ടാഗ് 21 ഫോര്‍എവര്‍ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്.