ഇമ്രാന്‍ ഖാനെതിരെ മുഹമ്മദ് കൈഫ്


OCTOBER 8, 2019, 7:14 PM IST

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎന്നില്‍ നടത്തിയ ഇന്ത്യ വിരുദ്ധ പ്രസംഗത്തിനെതിരെ മുന്‍ ഇന്ത്യന്‍ ദേശീയ താരം മുഹമ്മദ് കൈഫ്. ഒരു വലിയ ക്രിക്കറ്ററില്‍ നിന്നും പാകിസ്ഥാന്‍ ആര്‍മിയുടെ കളിപ്പാവയായുള്ള ഇമ്രാന്റെ വീഴ്ചയില്‍ പരിതപിക്കുന്നുവെന്ന് ഇത് സംബന്ധിച്ച ഒരു ലേഖനം ഷെയര്‍ ചെയ്യവേ കൈഫ് കുറിച്ചു. 

പാകിസ്ഥാന്‍ ഭീകരരുടെ സുരക്ഷിതതാവളമാണെന്നും ആ അവസ്ഥയ്ക്ക് മാറ്റം വരുത്താതെ ഇന്ത്യയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള യുഎന്‍ പ്രസംഗം ദൗര്‍ഭാഗ്യകരമാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

 നേരത്തെ മുന്‍ ക്രിക്കറ്റര്‍മാരായ സൗരവ് ഗാംഗുലി, വിരേന്ദ്രസെവാഗ്,ഹര്‍ഭജന്‍ സിംഗ എന്നിവരും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലെ ഇന്ത്യന്‍ ബൗളിംഗ് ഹീറോയായ മുഹമ്മദ് ഷമിയും ഇമ്രാനെതിരെ രംഗത്തെത്തിയിരുന്നു.

Other News