മൂന്നു ക്യാപ്റ്റന്‍മാരെ പരീക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്


NOVEMBER 18, 2020, 11:31 PM IST

കൊച്ചി: ഐ എസ് എല്‍ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് പരീക്ഷിക്കുന്നത് മൂന്ന് ക്യാപ്റ്റന്‍മാരെ. ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഈ കാര്യം അറിയിച്ചത്. കോസ്റ്റ നാമൊയ്നെസു, ജെസല്‍ കാര്‍ണെയ്റോ, സെര്‍ജിയോ സിഡോന്‍ച എന്നിവരാണ് ക്യാപ്റ്റന്‍മാര്‍. ഈ സീസണില്‍ വളരെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സിനെ ആരാധകര്‍ കാണുന്നത്. ഗ്യാരി ഹൂപ്പര്‍ കൂടിയെത്തുന്ന ടീമിന് ആക്രമണ സ്വഭാവം വര്‍ധിക്കും. ഓസ്ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറെയും അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ ഫകുണ്ടോ പെരേരയും കൂടി കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഈ സീസണില്‍ ചേരുന്നുണ്ട്.