സമുന്നത കായിക പുരസ്‌കാരങ്ങൾ:മലയാളികൾക്ക് നേട്ടം 


AUGUST 18, 2019, 1:57 AM IST

ന്യൂ​ഡ​ല്‍​ഹി:രാ​ജ്യ​ത്തെ സമുന്നത കാ​യി​ക​പു​ര​സ്​​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ മ​ല​യാ​ളി​ക​ള്‍​ക്ക്​ നേ​ട്ടം. ഒളിമ്പിക്‌സിൽ മെഡൽ നേടിയ ഏക മലയാളി മു​ന്‍ ഇ​ന്ത്യ​ന്‍ ഹോ​ക്കി താ​രം മാ​നു​വ​ല്‍ ​ഫ്രെ​ഡ​റി​ക്​​സി​നാ​ണ്​ കാ​യി​ക മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ധ്യാ​ന്‍​ച​ന്ദ്​ പു​ര​സ്​​കാ​രം. മ​ല​യാ​ളി​യാ​യ ബാ​ഡ്​​മി​ന്‍​റ​ണ്‍ ​കോ​ച്ച്‌​ യു  ​വി​മ​ല്‍ കു​മാ​ര്‍ മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള ദ്രോ​​ണാ​ചാ​ര്യ പു​ര​സ്​​കാ​ര​ത്തി​നും മ​ല​യാ​ളി അ​ത്​​ല​റ്റ്​ മു​ഹ​മ്മ​ദ്​ അ​ന​സ്​ അ​ര്‍​ജു​ന പു​ര​സ്​​കാ​ര​ത്തി​നും അ​ര്‍​ഹ​നാ​യി.

1972 മ്യൂ​ണി​ക്​ ഒ​ളി​മ്പി​ക്​​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മിന്റെ  ഗോ​ള്‍​കീ​പ്പ​റാ​യി​രു​ന്നു ക​ണ്ണൂ​ര്‍ ബ​ര്‍​ണ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ഫ്രെ​ഡ​റി​ക്​​സ്. ഏ​ഴു വ​ര്‍​ഷം ഇ​ന്ത്യ​ന്‍ ടീ​മം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം 1973ല്‍ ​നെ​ത​ര്‍​ല​ന്‍​ഡ്​​സി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ലും 78ല്‍ ​അ​ര്‍​ജ​ന്‍​റീ​ന​യി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ലും ക​ളി​ച്ചി​ട്ടു​ണ്ട്. 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്​​ സ്വ​ര്‍​ണ ജേ​താ​വും ദേ​ശീ​യ റെ​ക്കോ​ഡ്​ ഉ​ട​മ​യു​മാ​ണ്​ കൊ​ല്ലം നി​ല​മേ​ല്‍ സ്വ​ദേ​ശി അ​ന​സ്.

പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് ദീപാ മാലിക്കിനും ഗുസ്തി താരം ബജ്റംഗ് പുനിയക്കും കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചു. അനസിനു പുറമെ രാജ്യത്താകെ  19 കായിക താരങ്ങള്‍ അർജുന പുരസ്‌കാരത്തിനും അര്‍ഹരായി. 

2016ലെ പാരാലിമ്പിക്‌സില്‍ ഷോട്ട് പുട്ടില്‍ ഇന്ത്യക്കായി ദീപ വെള്ളി നേടിയിരുന്നു. പാരാലിമ്പിക്‌സില്‍ മെഡ‍ല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. കഴിഞ്ഞ രണ്ടുവര്‍ഷമായി പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബജ്റംഗ് പുനിയയെ ഖേല്‍രത്ന പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 65 കിലോഗ്രാം വിഭാഗം ഗുസ്‌തിയിൽ നിലവില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനാണ് ബജ്റംഗ്.

അര്‍ജുന അവാര്‍ഡ് ജേതാക്കൾ: തജീന്ദര്‍പാല്‍ സിംഗ് തൂര്‍(അത്‌ലറ്റിക്സ്), മുഹമ്മദ് അനസ്(അത്‌ലറ്റിക്സ്), എസ്. ഭാസ്കരന്‍(ബോഡി ബില്‍ഡിംഗ്), സോണിയ ലാത്തര്‍(ബോക്സിംഗ്), രവീന്ദ്ര ജഡേജ (ക്രിക്കറ്റ്), ചിംഗ്ലെന്‍സന സിംഗ് കന്‍ഗുജം(ഹോക്കി), അജയ് താക്കൂര്‍(കബഡി), ഗൗരവ് സിംഗ് ഗില്‍(മോട്ടോര്‍ സ്പോര്‍ട്സ്), പ്രമോദ് ഭഗത്(ബാഡ്മിന്റണ്‍), അഞ്ജും മൊദുഗില്‍(ഷൂട്ടിംഗ്), ഹര്‍മീത് രാജു ദേശായി, ടേബിള്‍ ടെന്നീസ്, പൂജ ദണ്ഡ(ഗുസ്തി), ഫൗവാദ് മിര്‍സ(ഇക്യുസ്ട്രെയിന്‍), ഗുര്‍പ്രീത് സിംഗ് സന്ധു(ഫുട്ബോള്‍), പൂനം യാദവ്(ക്രിക്കറ്റ്), സ്വപ്ന ബര്‍മന്‍(അത്‌ലറ്റിക്സ്), സുന്ദര്‍ സിംഗ് ഗുര്‍ജാര്‍(അത്‌ലറ്റിക്സ്), സായ് പ്രണീത്(ബാഡ്മിന്റണ്‍), സിമ്രാന്‍ സിംഗ് ഷെര്‍ഗില്‍(പോളോ).

ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹരായവര്‍:മാനുവല്‍ ഫ്രെഡറിക്സ്(ഹോക്കി), അരുപ് ബസക്(ടേബിള്‍ ടെന്നീസ്), മനോജ് കുമാര്‍(ഗുസ്തി), നിറ്റന്‍ കിര്‍ടനെ(ടെന്നീസ്), ലാംറംസംഗ(അമ്പെയ്ത്ത്).

ദ്രോണാചാര്യ പുരസ്കാരം:വിമല്‍കുമാര്‍(ബാഡ്മിന്റണ്‍), സന്ദീപ് ഗുപ്ത(ടേബിള്‍ ടെന്നീസ്), മൊഹീന്ദര്‍ സിംഗ് ധില്ലന്‍(അത്‌ലറ്റിക്സ്).

സമഗ്രസംഭാവനക്കുള്ള പുരസ്കാരം:മെര്‍സ്ബാന്‍ പട്ടേല്‍(ഹോക്കി), രംബീര്‍ സിംഗ് കൊക്കാര്‍(കബഡി), സഞ്ജയ് ഭരദ്വാജ്(ക്രിക്കറ്റ്).