ഖേല്‍രത്‌ന പ്രഖ്യാപിച്ചു; ഇത്തവണ 12 പേര്‍ക്ക്


NOVEMBER 2, 2021, 10:19 PM IST

ന്യൂഡല്‍ഹി: ഒളിംപിക് സ്വര്‍ണ ജേതാവ് നീരജ് ചോപ്രയ്ക്കും ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷിനും രാജ്യത്തെ പരമോന്നത കായിക ബഹുമതി. ഇവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് ഈ വര്‍ഷം ഖേല്‍രത്‌ന പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. 

വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഇന്ത്യന്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരും ഖേല്‍രത്‌നയ്ക്ക് അര്‍ഹരായി. നവംബര്‍ 13ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം വിതരണം ചെയ്യും. 

ലോവ്‌ലിന ബോര്‍ഗോഹിന്‍, രവികുമാര്‍ ദഹിയ, അവാന ലേഖ്‌ര, സുമിത് അന്തില്‍, പ്രമോദ് ഭാഗത്, കൃഷ്ണനഗര്‍, മനീഷ് നാര്‍വാള്‍, മന്‍പ്രീത് സിംഗ് എന്നിവരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.

Other News