സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തി കിംഗ്‌സ് ഇലവന്‍


OCTOBER 25, 2020, 5:31 AM IST

ദുബായ്: കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് പരാജയം. പഞ്ചാബ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദിന് നേടാനായില്ല. 

ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ക്രിസ് ജോര്‍ദാനും അര്‍ഷ്ദീപും പഞ്ചാബിനായി മൂന്ന് വിക്കറ്റുകള്‍ വീതമാണെടുത്തത്. സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാനും സന്ദീപ് ശര്‍മയും ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഹൈദരാബാദിനായി വാര്‍ണര്‍ 35 റണ്‍സെടുത്തു.

മികച്ച പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാരാണ് പഞ്ചാബിനെ ചെറിയ സ്‌കോറിലൊതുക്കിയത്. 32 റണ്‍സെടുത്ത നിക്കോളാസ് പൂരന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.