കോലിയുടെ പിന്തുണ പന്തിന്, സഞ്ജുവിന്റെ കാര്യം സംശയം...


DECEMBER 6, 2019, 4:51 PM IST

ഹൈദരാബാദ്: ഇന്ത്യാ-വിന്‍ഡീസ് പരമ്പര ഇന്ന് തുടങ്ങാനിരിക്കെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്ന സൂചന നല്‍കി നായകന്‍ വിരാട് കോലി.മൂന്നു മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണവെയാണ് ഫോം മങ്ങി നില്‍ക്കുന്ന ഋഷഭ് പന്തിനെ പിന്തുണച്ചുകൊണ്ട് കോലിയുടെ പ്രതികരണം. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോയെന്ന കാര്യം സംശയത്തിലായി.

പന്ത് മികച്ച കളിക്കാരനാണെന്നും ടി20 ലോകകപ്പിന് മുന്‍പ് പന്തിനെ മാറ്റിവേറെ പരീക്ഷണങ്ങളുണ്ടാകില്ലെന്നും കോലി പറഞ്ഞു. കളത്തില്‍ ചെറിയ പിഴവുകള്‍ വരുത്തുമ്പോള്‍ 'ധോണി, ധോണി'... എന്ന് അലറുന്ന പരിപാടി നിര്‍ത്തണമെന്നും കോലി അഭ്യര്‍ത്ഥിച്ചു. പന്തിന് മികച്ച പ്രകടനം നടത്താനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് നമ്മുടെ കൂട്ടുത്തരമാണെന്നും കോലി പറയുന്നു.

നേരത്തെ വെസ്റ്റിന്‍ഡീസിനെതിരെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ചെയ്യാന്‍ സഞ്ജുവിന് അവസരമൊരുങ്ങിയേക്കാമെന്ന് ബിസിസിഐ ജോയിന്റെ സെക്രട്ടറി ജയേഷ് ജോര്‍ജ് സൂചിപ്പിച്ചിരുന്നു.

Other News