ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ആരാധകര്‍ക്ക് സൂപ്പര്‍ സണ്‍ഡേയായിരുന്നു. ലോകചാംപ്യന്‍ ലോഹ് കീന്‍ യൂവിനെ കീഴടക്കി ലക്ഷ്യ സെന്നും ഡബ്ള്‍സില്‍ ഹെന്ദ്ര സെറ്റിയാവന്‍- മുഹമ്മദ് അഹ്‌സന്‍ സഖ്യത്തെ കെട്ടുകെട്ടിച്ച് സാത്വിക് സായിരാജ് റാങ്കി റെഡ്ഡി- ചിരാഗ് റെഡ്ഡി സഖ്യവും യോനെക്‌സ്- സണ്‍റൈസ് ഇന്ത്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി.
ലോഹ് കീന്‍ യൂവിനെ 54 മിനുട്ടിനകം കീഴടക്കിയാണ് ലക്ഷ്യ ലക്ഷ്യം നേടിയത്. സ്‌കോര്‍: 24-22, 21-17. തന്റെ അരങ്ങേറ്റ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സെന്‍, ലോഹ് കീന്‍ യൂവിനെ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കിയാണ് കിരീടനേട്ടത്തിലെത്തിയത്.
മൂന്നു തവണ ലോകചാമ്പ്യന്‍മാരായ ഹെന്ദ്ര സെറ്റിയാവന്‍- മുഹമ്മദ് അഹ്‌സന്‍ സഖ്യത്തെ 21- 16, 24- 22 സ്‌കോറിനാണ് സാത്വിക് സായിരാജ് റാങ്കി റെഡ്ഡി- ചിരാഗ് റെഡ്ഡി സഖ്യം പരാജയപ്പെടുത്തിയത്.