ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ അപേക്ഷ നല്‍കിയെന്ന് റിപ്പോര്‍ട്ട്


JULY 23, 2019, 3:03 PM IST

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനാകാന്‍  മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ അപേക്ഷ നല്‍കിയെന്ന് റിപ്പോര്‍ട്ട്.

വിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജയവര്‍ധനെ അപേക്ഷ നല്‍കിയതെന്നാണ് വിവരം.

പുതിയപരിശീലകനെ തേടി ബിസിസിഐ പുതിയ  അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ സമര്‍പ്പിച്ചവരില്‍ ജയവര്‍ധനെയുമുണ്ടെന്നാണ് വിവരം.

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി മികച്ച റെക്കോര്‍ഡുള്ള ജയവര്‍ധനെ ഇന്ത്യയുടെ അടുത്ത പരിശീലകനാവാനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോര്‍ട്ട്.

ജയവര്‍ധനെയ്‌ക്കൊപ്പം സണ്‍ റൈസേഴ്‌സ് പരിശീലകന്‍ ടോം മൂഡി, മുന്‍ ഇന്ത്യന്‍ കോച്ച് ഗാരി കേഴ്സ്റ്റണ്‍ തുടങ്ങിയവരൊക്കെ അപേക്ഷ നല്‍കിയിട്ടുണ്ട്.