പ്രസിഡന്റ്സ്  കപ്പില്‍ മേരി കോമിന് സ്വര്‍ണം


JULY 29, 2019, 2:31 AM IST

ക്വലാലംപൂർ : ആറ് തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ ബോക്‌സിംഗ്‌ താരം മേരി കോം ഇന്തോനേഷ്യയിൽ നടന്ന 23-ാമത് പ്രസിഡന്റ്സ്  കപ്പില്‍ സ്വര്‍ണം നേടി. 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്‌ട്രേലിയന്‍ താരം ഏപ്രില്‍ ഫ്രാങ്ക്‌സിനെ 5-0നാണ് മേരി കോം തകർത്തത്.

വിജയത്തെക്കുറിച്ച് മേരി കോം ട്വീറ്റ് ചെയ്‌തത്‌ ഇങ്ങനെ:എനിക്ക് കിട്ടിയ മെഡല്‍ എന്റെ രാജ്യത്തിന്റേതുമാണ്. വിജയം കൈവരിക്കാനായി എല്ലാവരേക്കാളും കൂടുതല്‍ സമയം പരിശ്രമിക്കുക . ഈ അവസരത്തില്‍ ഞാന്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.

ലോകചാമ്പ്യന്‍ഷിപ്പില്‍ ബോക്‌സിംഗില്‍ ആറ് സ്വര്‍ണം നേടുന്ന ആദ്യ വനിതാ ബോക്‌സർ എന്ന ബഹുമതി സ്വന്തമാക്കിയ താരമാണ് മേരി കോം. അയര്‍ലന്‍ഡിന്റെ കാറ്റി ടെയ്‌ലറെ പിന്നിലാക്കിയാണ് മേരി ഈ നേട്ടം സ്വന്തമാക്കിയത്. ഇതിഹാസ ക്യൂബന്‍ പുരുഷ താരം ഫെലിക്‌സ് സാവോന് ശേഷം ആറ് മെഡലുകള്‍ കരസ്ഥമാക്കുന്ന താരവുമാണ് മേരി കോം.

ലണ്ടന്‍ ഒളിംപിക്‌സ് ങ്കല മെഡല്‍ ജേതാവായ 36കാരി  മേരി കോം 2020ലെ ഒളിംപിക്‌സിനായി ഒരുങ്ങുകയാണ് .

Other News