ലയണല്‍ മെസ്സിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു


JANUARY 3, 2022, 8:14 AM IST

പാരീസ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. മെസിയുടെ ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ആണ് താരം കോവിഡ് പോസിറ്റീവ് ആയ കാര്യം സ്ഥിരീകരിച്ചത്.

മെസിയെ കൂടാതെ ടീമിലെ മൂന്ന് കളിക്കാര്‍ക്കും വൈറസ് ബാധയുണ്ട്.ഒരു സ്റ്റാഫ് അംഗത്തിനും രോഗമുണ്ടെന്ന് പിഎസ്ജി വ്യക്തമാക്കി.തിങ്കളാഴ്ച രാത്രി ടീമിന്റെ ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായാണ് പിഎസ്ജി താരങ്ങള്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നത്.മൈനോസ് വാനെസിനെയാണ് ക്ലബ്ബ് നേരിടുന്നത്. ഈ കളി മെസിക്ക് നഷ്ടമാകും.

മെസിയെ കൂടാതെ ലെഫ്റ്റ് ബാക്ക് ജുവാന്‍ ബെര്‍നാറ്റ്, ഗോളി സെര്‍ജിയോ റിക്കോ, 19 കാരനായ മിഡ്ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമാസല എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ താരമാണ് ലയണല്‍ മെസി.

Other News