സ്‌പെയിനിനെ തോല്‍പ്പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍


DECEMBER 6, 2022, 11:32 PM IST

ദോഹ: ഇഞ്ചോടിഞ്ച് പോരാടിയ നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ പിറക്കാതിരുന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ മൊറോക്കോയോട് സ്‌പെയിനിന് ദയനീയ തോല്‍വി. പെനാല്‍റ്റിയില്‍ മൂന്നു ഗോളുകള്‍ മൊറോക്കോ സ്വന്തമാക്കിയപ്പോള്‍ ഒരു ഗോള്‍ പോലും നേടാനാവാതെ സ്‌പെയിന്‍ കളം വിട്ടു. 

കളിയുടെ തുടക്കത്തില്‍ മികച്ച പന്തടക്കം പ്രകടമാക്കിയ സ്‌പെയിനും കടുത്ത പ്രതിരോധം പുറത്തെടുത്ത മൊറോക്കോയുമാണ് കളത്തിലുണ്ടായത്. മൊറോക്കോയുടെ പ്രതിരോധം തകര്‍ക്കാന്‍ സ്‌പെയിനിനായില്ലെങ്കിലും സ്‌പെയിന്‍ ഗോള്‍ മുഖത്ത് നിരന്തരം ആക്രമണങ്ങള്‍ നടത്താന്‍ മൊറോക്കോയ്ക്കായി. 

മൊറോക്കോയ്ക്കു വേണ്ടി അബ്ദുല്‍ ഹമീദ് സബീരി, ഹക്കീം സിയാച്ച്, ഹക്കീമി എന്നിവരാണ് ഗോളുകള്‍ നേടിയത്. സ്‌പെയിനിനാകട്ടെ ഒരു ഷോട്ടു പോലും ഗോളാക്കാനായില്ല.

Other News