പട്ടേലിനെ വെട്ടി മോദിയുടെ പേര് ചേര്‍ത്ത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം


FEBRUARY 24, 2021, 9:29 PM IST

അഹമ്മദാബാദ്: സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി ബി ജെ പി സര്‍ക്കാര്‍ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ ഇവിടെ 1,10,000 പേര്‍ക്കിരുന്ന് കളി കാണാനാവും. നവീകരിച്ച മൊട്ടാര സര്‍ദാര്‍ പട്ടേലിന്റെ പേരിലുള്ള ക്രിക്കറ്റ്‌സ്റ്റേഡിയത്തില്‍ ഭൂമി പൂജ നടത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് നിര്‍വഹിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി സി സി ഐ സെക്രട്ടറി ജയ് ഷാ, കായിക വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു തുടങ്ങിയവരും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലെ ദുഃഖം അറിയിച്ച് ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു. ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് ചികിത്സയിലായതിനാലാണ് ബി സി സി ഐ പ്രസിഡന്റു കൂടിയായ സൗരവ് ഗാംഗുലിക്ക് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റാണ് ഇവിടെ ആദ്യം നടക്കുക.