ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നവോമി ഒസാക്കയ്ക്ക്


FEBRUARY 20, 2021, 6:43 PM IST

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ മികച്ച വിജയം നേടി ജപ്പാന്റെ നവോമി ഒസാക്ക. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ 6-4, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് വുമണ്‍ സിംഗിള്‍സ് കപ്പില്‍ ഒസാക്ക രണ്ടാമതും മുത്തമിട്ടത്. ഒസാക്കയുടെ നാലാം ഗ്രാന്റ് സ്ലാം കിരീടമാണിത്.  ഇരുപത്തിമൂന്നുകാരിയായ ഒസാക്ക സെമിയില്‍ സെറീന വില്യംസിനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. 2020 ഫെബ്രുവരി മുതല്‍ കളിച്ച ഒരൊറ്റ മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് ഒസാക്ക ഓസ്ട്രേലിയന്‍ ഓപ്പണിലെത്തിയത്. ഫൈനലിലെ വിജയത്തോടെ തുടര്‍ച്ചയായ 21-ാം ജയമാണ് ഒസാക്ക നേടിയത്.തന്റെ ആരാധകര്‍ക്കു മുമ്പില്‍ ഗ്രാന്റ് സ്ലാം നേടാനായതില്‍ സന്തോഷമുണ്ടെന്ന് ഒസാക്ക പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ കാണികളെ ഒഴിവാക്കിയായിരുന്നു നേരത്തെ പല മത്സരങ്ങളും നടത്തിയത്.

Other News