പാരാലിംപിക്‌സില്‍ നിഷാദ് കുമാറിലൂടെ ഇന്ത്യക്ക് രണ്ടാം വെള്ളി


AUGUST 29, 2021, 6:30 PM IST

ടോക്യോ: പാരാലിംപിക്‌സില്‍ പുരുഷന്മാരുടെ ഹൈജംപ് ടി 47 ഇനത്തില്‍ ഇന്ത്യയുടെ നിഷാദ് കുമാറിന് ഏഷ്യന്‍ റെക്കോര്‍ഡോടെ വെള്ളി. പാരാലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. ഇന്ന് രാവിലെ ടേബിള്‍ ടെന്നീസില്‍ ഭവിനബെന്‍ പട്ടേല്‍ വെള്ളി നേടിയിരുന്നു. 

നിഷാദ് കുമാര്‍ 2.06 മീറ്റര്‍ ചാടിയാണ് ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. അമേരിക്കന്‍ ഡാളസ് വൈസിനും 2.06 മീറ്ററോടെ വെള്ളി പങ്കിട്ടു. 

അമേരിക്കക്കാരനായ റൊഡറിക് ടൗണ്‍സെന്റാണ് 2.15 മീറ്റര്‍ ചാടി ലോക റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കിയത്.