പെറുവിനെതിരെ ബ്രസീലിന് അട്ടിമറി തോല്‍വി


SEPTEMBER 11, 2019, 5:51 PM IST

കാലിഫോര്‍ണിയ: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പെറുവിന് മുന്നില്‍ തോറ്റ് ബ്രസീല്‍. ഒരുഗോളിനാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്. നേരത്തെ കോപ്പഅമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീലിനോട് പെറു തോറ്റിരുന്നു. അന്നത്തെ മത്സരത്തിനുള്ള പ്രതികാരം കൂടിയായി ഇത്.

നെയ്മറിനെ ബെഞ്ചില്‍ ഇരുത്തി കളിക്കാനിറങ്ങിയതു തൊട്ടുതന്നെ ബ്രസീലിന് പിഴച്ചു. 85ാം മിനിറ്റില്‍ ഒരു ഫ്രീ കിക്കില്‍ നിന്ന് പെറു വിജയഗോള്‍ കണ്ടെത്തി. ലൂയിസ് അബ്രാം ആയിരുന്നു ഗോള്‍ സ്‌കോറര്‍. 

നേരത്തെ കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ബ്രസീല്‍ പെറുവിനെ തോല്‍പ്പിച്ചിരുന്നു. ഫൈനലില്‍ 3-1 എന്ന സ്‌കോറിനും പെറു ബ്രസീലിനോട് തോറ്റിരുന്നു.