ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ രമേശ്ബാബു പ്രജ്ഞാനന്ദ പൊരുതി തോറ്റു


AUGUST 25, 2023, 7:49 AM IST

ബാകു: ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ രമേശ്ബാബു പ്രജ്ഞാനന്ദക്ക് തോല്‍വി. അവസാന നിമിഷം വരെ പൊരുതിയാണ് രമേശ്ബാബു പ്രജ്ഞാനന്ദ ഇടറിവീണത്.

ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗനസ് കാള്‍സനോട് ടൈംബ്രേക്കറിലായിരുന്നു തോല്‍വി. കാള്‍സന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്. ടൈബ്രേക്കറില്‍ ഒന്നര പോയിന്റ് നേടിയാണ് വിജയംലോക മൂന്നാം നമ്പര്‍ ഫാബിയാനൊ കരുവാനയെ ടൈബ്രേക്കറില്‍ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിലെത്തിയത്. നേരത്തെ രണ്ടാം സീഡ് ഹികാരു നകാമുറയെയും പതിനെട്ടുകാരന്‍ തോല്‍പിച്ചിരുന്നു. കാള്‍സനും ബോബി ഫിഷറും കഴിഞ്ഞാല്‍ ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞനന്ദ. 2005 ല്‍ നോക്കൗട്ട് രീതിയില്‍ ലോകകപ്പ് നടത്താന്‍ ആരംഭിച്ച ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്.

2000 ലും 2002 ലും വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചാമ്പ്യനായത് 24 കളിക്കാര്‍ പങ്കെടുത്ത ലീഗ് കം നോക്കൗട്ടടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റുകളിലാണ്.

Other News