ഇന്ത്യന്‍ ഫുട്‌ബോള്‍  ടീം മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു


OCTOBER 12, 2020, 9:46 AM IST

ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍  ടീം മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. 1991മുതല്‍ 2001 വരെ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാള്‍, എഫ് സി കൊച്ചിന്‍ അടക്കമുള്ള ക്ലബുകള്‍ക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കടുത്ത പുറംവേദനയെ തുടര്‍ന്ന് തിങ്കഴാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെ മരണം സ്ഥിരീകരിച്ചു.

ജെ സി ടി മില്‍സ് ഫഗ്വരയ്ക്കായി പതിനാല് കിരീടങ്ങള്‍ നേടി. വിരമിച്ച ശേഷം പരിശീലകനായി ഫുട്‌ബോള്‍ രംഗത്തു തന്നെ അദ്ദേഹം സജീവമായിരുന്നു.

Other News