പി.വി.സിന്ധു ഫൈനലില്‍


JULY 20, 2019, 5:49 PM IST

ജാക്കാര്‍ത്ത: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി.സിന്ധു ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു.അഞ്ചാം സീഡായ സിന്ധു രണ്ടാം സീഡായ ചൈനയുടെ ചെന്‍ യു ഫെയിയെയാണ് തോല്‍പിച്ചത്.

നേരിട്ട സെറ്റുകള്‍ക്കായിരുന്നു വിജയം. 46 മിനുറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിലെ ഒന്നാം ഗെയിമില്‍ ചെന്‍ പൊരുതുനിന്നെങ്കിലും രണ്ടാം ഗെയ്മില്‍ സിന്ധു വ്യക്തമായ ആധിപത്യം നേടി.

ഫൈനലില്‍ നാലാം സീഡായ അകാനെ യമഗൂച്ചിയെ സിന്ധു നേരിടും. ഇന്ത്യ ഓപ്പണ്‍, കൊറിയ ഓപ്പണ്‍ എന്നീ സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റില്‍ വിജയിയായിട്ടുള്ള സിന്ധുവിന്റെ ആദ്യ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈലാണ് ഇത്. സൈന നേവാള്‍ രണ്ടുതവണ ഇവിടെ കിരീടം നേടിയിട്ടുണ്ട്. കെ. ശ്രീശാന്ത് ഒരു തവണ പുരുഷകിരീടവും സ്വന്തമാക്കി.

Other News