ഖത്തര്‍ എക്‌സോണ്‍ മൊബീല്‍ ഓപ്പണ്‍ ബസിലാഷ്‌വിലിക്ക് 


MARCH 14, 2021, 8:23 PM IST

ദോഹ: സ്‌പെയിനിന്റെ റോബര്‍ട്ടോ ബൗട്ടിസ്റ്റ ആഗത്തിനെ പരാജയപ്പെടുത്തി ജോര്‍ജ്ജിയയുടെ നികോളസ് ബസിലാഷ്‌വിലിക്ക് ഖത്തര്‍ എക്‌സോണ്‍ മൊബീല്‍ ഓപ്പണ്‍. 7- 6 (5), 6-2 എന്ന സ്‌കോറിനാണ് ബസിലാഷ്‌വിലി 29-ാമത് ഖത്തര്‍ എക്‌സോണ്‍ മൊബീല്‍ ഓപ്പണ്‍ ഉയര്‍ത്തിയത്. 

ജേതാവിനും രണ്ടാം സ്ഥാനക്കാരനും ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ടൂര്‍ണമെന്റ് സംഘാടക സമിതി ചെയര്‍മാന്‍ നാസര്‍ ബിന്‍ ഗാനിം അല്‍ ഖുലൈഫി, ടൂര്‍ണമെന്റ് ഡയറക്ടര്‍ കരീം അല്‍ അലാമി എന്നിവര്‍ സമ്മാനങ്ങള്‍ നല്കി.