ജഡേജ ചെറുകിട കളിക്കാരനെന്ന് സഞ്ജയ് മഞ്ജരേക്കര്‍, തരത്തില്‍ പോയി കളിക്കാന്‍ ജഡേജയുടെ മറുപടി


JULY 5, 2019, 5:42 PM IST

ലോകകപ്പ് ക്രിക്കറ്റ് മത്സരാവേശം കൊടുമ്പിരി കൊണ്ടിരിക്കവേ വിവാദത്തില്‍ പെട്ടിരിക്കയാണ് കമന്റേറ്ററും മുന്‍ കളിക്കാരനുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇംഗ്ലണ്ടിനെതിരെ ധാരാളം റണ്‍സ് വഴങ്ങിയ യുസ് വേന്ദ്ര ചഹാലിനും കുല്‍ദീപ് യാദവിനും പകരം ജഡേജയെ കളിപ്പിക്കാനാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ജഡേജ ഒരു കൊള്ളാവുന്ന ഒരു കളിക്കാരനല്ല എന്ന മറുപടിയാണ് മഞ്ജരേക്കര്‍ നല്‍കിയത്.  കളിപ്പിക്കാം എന്ന് മറുപടി നല്‍കിയ മഞ്ജരേക്കര്‍ പക്ഷെ ഒരു ചെറുകിട കളിക്കാരന്‍ മാത്രമായ ജഡേജയുടെ ആരാധകനല്ല താനെന്നും ടെസ്റ്റില്‍ അദ്ദേഹം വിക്കറ്റ് നേടിയെങ്കിലും ഏകദിനത്തില്‍ വിശ്വസിക്കാനാകില്ല എന്നും മറുപടി നല്‍കുകയായിരുന്നു.  

എന്നാല്‍ മഞ്ജരേക്കര്‍ കളിച്ചതിനേക്കാള്‍ ഇരട്ടിയലധികം മത്സരങ്ങള്‍ താന്‍ കളിച്ചിട്ടുണ്ടെന്നും ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയാണെന്നും ജഡേജ ട്വീറ്റ് ചെയ്തു. 'ജീവിതത്തില്‍ എന്തെങ്കിലും നേടിയവരേ ബഹുമാനിക്കാന്‍ പഠിക്കൂ എന്ന് പറഞ്ഞ ജഡേജ മഞ്ജരേക്കറുടെ കമന്റുകളെ വെര്‍ബല്‍ ഡയറിയ (verbal diarrhea) എന്നാണ് അഭിസംബോധന ചെയ്തത്.