സാഫ് ട്രോഫി ഇന്ത്യയ്ക്ക്


OCTOBER 16, 2021, 11:29 PM IST

മാലി: സാഫ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് നേപ്പാളിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. സുനില്‍ ഛേത്രിയും സുരേഷ് സിംഗ് വാങ്ജവും മലയാളി താരം സഹല്‍ അബ്ദുസമദുമാണ് ഇന്ത്യക്കു വേണ്ടി ഗോള്‍ വലകള്‍ കുലുക്കിയത്. 

എട്ടാം തവണയാണ് ഇന്ത്യ സാഫ് കപ്പ് നേടുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ സമനിലയിലായെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ വിജയം നേടിയ ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. 

പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യയുടെ ആദ്യ കിരീടമാണിത്. 2019-ലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്.

ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അഞ്ച് ഗോളുകളാണ് നേടിയത്.