വീനസിന് മുന്നില്‍ സെറീന വീണു ......


APRIL 4, 2018, 1:01 PM IST

കാലിഫോര്‍ണിയ: ഇടവേളയ്ക്ക് ശേഷം വീണ്ടും കളത്തിലെത്തിയ സെറീന വില്യംസിന്റെ കുതിപ്പിന് സഹോദരി വീനസ് വില്യംസിന്റെ കടിഞ്ഞാണ്‍. ഇന്ത്യന്‍ വേല്‍സ് മാസ്റ്റേഴ്സ് ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ വീനസ് സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-4) കീഴടക്കി. ജയത്തോടെ വീനസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇത് 12-ാം തവണയാണ് വീനസ് ജയിക്കുന്നത്. ഇതിന് മുമ്പ് 2014ല്‍ മോണ്ട്രിയലിലെ റോജേഴ്‌സ് കപ്പിലായിരുന്നു വീനസ് സെറീനക്കെതിരെ വിജയിച്ചത്.

1998ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലായിരുന്നു സെറീനയും വീനസും ആദ്യമായി മുഖാമുഖം വന്നത്. അവസാനം വന്നത് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലായിരുന്നു. അന്ന് ഗര്‍ഭിണിയായിരുന്ന സെറീന ചേച്ചിയെ തോല്‍പ്പിച്ച് 23-ാം ഗ്രാന്‍സ്ലാം കിരീടം നേടി.