എ ടി കെ- കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്‌ 


JANUARY 17, 2020, 8:02 PM IST

കൊല്‍ക്കത്ത: ഐ എസ് എല്‍ 58-ാം മത്സരത്തില്‍ എ ടി കെയുടേയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റേയും കോച്ചുകള്‍ മോശമായി പെരുമാറിയതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി. എ ടി കെ കോച്ച് ആന്റോണിയോ ലോപസ്, കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇല്‍കോ ഷട്ടോരി, എ ടി കെയുടെ ഗോള്‍ കീപ്പര്‍ കോച്ച് ഏയ്ഞ്ചല്‍ പിന്‍ഡാഡോ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയത്. ജനുവരി 12ന് നടന്ന എ ടി കെ- കേരള ബ്ലാസ്‌റ്റേഴ്‌സ് ഹീറോ ഇന്ത്യ സൂപ്പര്‍ ലീഗ് മത്സരത്തിലെ മോശം പെരുമാറ്റത്തിന് നടപടി സ്വീകരിക്കാതിരിക്കാനുള്ള വിശദീകരണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുടീമുകളുടേയും മാനേജര്‍മാരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇഞ്ചുറി ടൈമില്‍ കാണിച്ച മോശം നടപടിയെ തുടര്‍ന്ന് എ ടി കെ ഗോള്‍കീപ്പര്‍ കോച്ച് ഏയ്ഞ്ചല്‍ പിനഡാഡോയെ അപ്പോള്‍ തന്നെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ മാസം 20ന് മുമ്പായാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‌കേണ്ടത്. 

Other News