ദോഹ: ഫിഫ ലോകകപ്പ് ഖത്തറില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി. ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടിയത്.
മികച്ച പ്രകടനമാണ് മൊറോക്കോ ലൂസേഴേസ് ഫൈനലിലും പുറത്തെടുത്തത്. ഏഴാം മിനുട്ടില്‍ ക്രൊയേഷ്യ ആദ്യഗോള്‍ നേടിയപ്പോള്‍ എട്ടാം മിനുട്ടില്‍ ഗോളടിച്ച് മൊറോക്കോയും പകരം വീട്ടി. എന്നാല്‍ 42-ാം മിനുട്ടില്‍ മിസ്ലാവ് ഓര്‍സിച്ചിലൂടെയാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. ക്രൊയേഷ്യയ്ക്കു വേണ്ടി ജോസ്‌കോ ഗ്വാര്‍ഡ്വിയോളും മിലാവ് ഓര്‍സിച്ചുമാണ് ഗോളടിച്ചത്. മൊറോക്കോയ്ക്കു വേണ്ടി അഷറഫ് ഡാരിയാണ് ഗോള്‍ നേടിയത്.