നാലു വര്‍ഷത്തേക്ക് ഇന്ത്യയില്‍ ഐ സി സി ക്രിക്കറ്റിന്റെ ടി വി, ഡിജിറ്റല്‍ അവകാശങ്ങള്‍ ഡിസ്‌നി സ്റ്റാറിന്


AUGUST 28, 2022, 10:22 AM IST

ദുബായ്: പുരുഷ- വനിതാ ആഗോള കായിക മേളകള്‍ സംപ്രേഷണം ചെയ്യുന്ന ഡിസ്‌നി സ്റ്റാര്‍ അടുത്ത നാലു വര്‍ഷത്തേക്കുള്ള എ സി സി ക്രിക്കറ്റിന്റെ ടി വി, ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി. 

ഏക റൗണ്ട് സീല്‍ ചെയ്ത ബിഡ് പ്രക്രിയയിലാണ് ഡിസ്‌നി സ്റ്റാര്‍ വിജയം കൊയ്തത്. മുന്‍ ബിഡുകളില്‍ നിന്നും വ്യത്യസ്തമായി റേറ്റ് ഫീസില്‍ ഗണ്യമായ ഉയര്‍ച്ചയാണ് ഡിസ്‌നി സ്റ്റാറിന് നല്കിയതിലൂടെ ലഭിച്ചതെന്ന് ഐ സി സി പത്രക്കുറിപ്പില്‍ പറയുന്നു. 2022 ജൂണില്‍ ആരംഭിച്ച ടെന്‍ഡര്‍, ലേലം, മൂല്യനിര്‍ണ്ണയം എന്നിവയിലൂടെയാണ് ഡിസ്‌നി സ്റ്റാര്‍ അവകാശം സ്വന്തമാക്കിയത്. 

അടുത്ത നാല് വര്‍ഷത്തേക്ക് ഐ സി സി ക്രിക്കറ്റിന്റെ ഹോം എന്ന നിലയില്‍ ഡിസ്‌നി സ്റ്റാറുമായി പങ്കാളിത്തം തുടരുന്നതില്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ അംഗങ്ങള്‍ക്ക് മികച്ച ഫലം നല്‍കുകയും അഭിലാഷമായ വളര്‍ച്ചാ പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും ഐ സ ിസി ചെയര്‍ ഗ്രെഗ് ബാര്‍ക്ലേ പറഞ്ഞു. നമ്മുടെ കായികരംഗത്തിന്റെ ഭാവിയില്‍ അവര്‍ നിര്‍ണായക പങ്ക് വഹിക്കുകയും മുമ്പത്തേക്കാള്‍ കൂടുതല്‍ ആരാധകരുമായി ബന്ധപ്പെടുകയും ഇടപഴകുകയും ചെയ്യുംമെന്നും അദ്ദേഹം വിശദമാക്കി.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായി ബന്ധം തുടരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റ് സ്പോര്‍ട്സ് വളര്‍ത്തിയെടുക്കുന്നതിലൂടെ തങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി ഡിസ്നി സ്റ്റാര്‍ കണ്‍ട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്‍ പറഞ്ഞു.

ഐ സി സി ഡിജിറ്റല്‍, ടി വി സംപ്രേക്ഷണാവകാശം നേടിയതോടെ രാജ്യത്തെ മാര്‍ക്വീ ക്രിക്കറ്റ് ഇവന്റുകളുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഡിസ്‌നി സ്റ്റാര്‍ അതിന്റെ പദവി കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വനിതഖളുടെ ഇവന്റുകള്‍ക്കായി പ്രക്ഷേപണവും ഡിജിറ്റല്‍ പങ്കാളിയും ഉണ്ടായിരിക്കുന്നത് വനിതാ ഗെയിമിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള അഭിലാഷത്തില്‍ സുപ്രധാന ചുവടുവെപ്പാണെന്നും വനിതാ ക്രിക്കറ്റിന്റെ പ്രോത്സാഹനത്തിനായി ഡിസ്‌നി സ്റ്റാര്‍ ശ്രദ്ധേയമായ പദ്ധതികള്‍ അവതരിപ്പിച്ചുവെന്നും അവര്‍ തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമായി പങ്കിടുന്നതിനാല്‍ വരാനിരിക്കുന്ന അവസരത്തിന്റെ വലുപ്പത്തില്‍ താന്‍ ആവേശഭരിതനാണെന്നും ബാര്‍ക്ലേ കൂട്ടിച്ചേര്‍ത്തു.