യുവേഫയുടെ മി​ക​ച്ച ഗോ​ള്‍ പുരസ്‌കാരം മെ​സി​ക്ക് (വീഡിയോ)


AUGUST 11, 2019, 11:56 PM IST

മ​ഡ്രി​ഡ്​:യൂറോപ്പിലെ മികച്ച ഗോൾ ലയണൽ മെസിയുടേത്. യു​വേ​ഫ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​നു​ള്ള പു​ര​സ്​​കാ​രം മെസി സ്വന്തമാക്കുന്നത് ഇത് മൂന്നാംതവണ.ക​ഴി​ഞ്ഞ സീ​സ​ണ്‍ ചാമ്പ്യ​ന്‍​സ്​ ലീ​ഗ്​ സെ​മി ഫൈ​ന​ലി​ല്‍ ലി​വ​ര്‍​പൂ​ളി​നെ​തി​രെ നേ​ടി​യ ഫ്രി​കി​ക്ക്​ ഗോ​ളാ​ണ്​ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ര്‍​ഹ​മാ​യ​ത്. 

ബാ​ഴ്​​സ​ലോ​ണ​യു​ടെ​യും ത​ട്ട​ക​മാ​യ ന്യൂ​കാം​പി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തിന്റെ എൺപത്തിരണ്ടാം മിനിറ്റിൽ  40 വാ​ര അ​ക​ലെ​നി​ന്നു തൊ​ടു​ത്ത സെ​റ്റ്​​പീ​സാ​യി​രു​ന്നു ആ​രാ​ധ​ക​രെ വി​സ്​​മ​യി​പ്പി​ച്ച​ത്.വി​ര്‍​ജി​ല്‍ വാ​ന്‍​ഡൈ​കും ഫെ​ര്‍​മീ​ന്യോ​യു​​മെ​ല്ലാം കോ​ട്ട​കെ​ട്ടി​യ മ​തി​ലി​ന്​ മു​ക​ളി​ലൂ​ടെ മെ​സി​യു​ടെ ഇ​ട​ങ്കാ​ല​ന്‍ ഷോ​ട്ട്​ അ​ലി​​സ​ണ്‍ ബെ​ക്ക​ർ കാത്ത ഗോൾവലയുടെ വ​ല​തു​മൂ​ല​യി​ല്‍ പ​റ​ന്നി​റ​ങ്ങി​യ​പ്പോ​ള്‍ ബ്രസീലിന്റെ റോബർട്ടോ കാ​ര്‍​ലോ​സി​ന്റെ ബ​നാ​ന കി​ക്കും റൊ​ണാ​ള്‍​ഡീ​ന്യോ​യു​ടെ ക​രി​യി​ല കി​ക്കും അ​നു​സ്​​മ​രി​പ്പി​ക്ക​പ്പെ​ട്ടു. ബാ​ഴ്​​സ​ലോ​ണ കു​പ്പാ​യ​ത്തി​ല്‍ മെ​സി​യു​ടെ അറുന്നൂറാം  ഗോ​ള്‍​കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

യു​വ​ന്‍​റ​സ്​ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ മാ​ഞ്ച​സ്​​റ്റ​ര്‍ യു​നൈ​റ്റ​ഡി​നെ​തി​രെ നേ​ടി​യ ഗോ​ള്‍ ര​ണ്ടാ​മ​തും യൂ​റോ ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ല്‍ പോ​ര്‍​ച്ചുഗലിന്റെ ഡാ​നി​ലേ സെ​ര്‍​ബി​യ​ക്കെ​തി​രെ നേ​ടി​യ ഗോ​ള്‍ മൂ​ന്നാ​മ​തുമെത്തി.

​യു​വേ​ഫ വെ​ബ്​​സൈ​റ്റും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും വ​ഴി ന​ട​ന്ന വോട്ടെ​ടു​പ്പു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ ജൂ​റി മി​ക​ച്ച ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. 2014-15, 2015-16 സീ​സ​ണുകളിൽ നേരത്തെ മെ​സി ഈ  ​പു​ര​സ്​​കാ​രം നേടിയിട്ടുണ്ട്.2018ല്‍ ​ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യും 2017ല്‍ ​യു​വ​ന്‍​റ​സിന്റെ മ​രി​യോ മാ​ന്‍​സു​കി​ചു​മാ​യി​രു​ന്നു പു​ര​സ്​​കാ​ര ജേ​താ​ക്ക​ള്‍.