ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം ചൂടി ബ്രിട്ടിഷ് താരം എമ്മ റഡുകാനു. കാനഡയുടെ 19കാരിയായ ലെയ്ല ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് 18കാരിയായ എമ്മ കിരീടം ചൂടിയത്.
മത്സരത്തില്‍ ഒരു സെറ്റ് പോലും വിട്ട് നല്‍കാതെ, നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എമ്മ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 6-3.
വിജയത്തോടെ 53 വര്‍ഷത്തിന് ശേഷം യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയെന്ന നേട്ടവും, 44 വര്‍ഷത്തിന് ശേഷം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ബ്രിട്ടിഷ് വനിതയെന്ന നേട്ടവും എമ്മ സ്വന്തമാക്കി.
ഓപ്പണ്‍ കാലഘട്ടത്തില്‍ സീഡ് ചെയ്യപ്പെടാത്ത താരങ്ങള്‍ ഏറ്റുമുട്ടിയ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കൂടിയായിരുന്നു ഇത്. മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ് ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഇതോടൊപ്പം എമ്മ നേടി.