യുഎസ് ഓപ്പണ്‍: ഫെഡററോട് തോറ്റ് ഇന്ത്യന്‍ താരം സുമിത് നഗാല്‍ പുറത്തായി


AUGUST 27, 2019, 11:02 AM IST

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സുമിത് നഗാല്‍ പുറത്ത്. ഇതിഹാസതാരം റോജര്‍ ഫെഡററുമായി നടന്ന മത്സരത്തിലാണ് നഗാലിന് പുറത്തു പോകേണ്ടി വന്നത്.ആദ്യ സെറ്റ് 4-6 നു സ്വന്തമാക്കി പ്രതീക്ഷ ഉണര്‍ത്തിയ ശേഷമാണ് നാഗല്‍ തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍: 4-6, 6-1, 6-2, 6-4ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം പ്രജ്‌നേഷ് ഗുണേശ്വരനും ആദ്യ റൗണ്ടില്‍ പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ഡാനില്‍ മെഡ്വഡേവിനോടാണ് ഗുണേശ്വരന്‍ തോറ്റത്. സ്‌കോര്‍ 4-6, 1-6, 2-6. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. സ്പാനിഷ് താരം റോബെര്‍ട്ടോ ബയാനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് നോവാക് ജോക്കാവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍ 6-4, 6-1, 6-4. സ്റ്റാന്‍ വാവ്രിങ്ക, കെയ് നിഷികോറി എന്നിവരും ആദ്യ റൗണ്ടില്‍ ജയിച്ചു.വനിതകളില്‍ മരിയ ഷറപ്പോവ ആദ്യ റൗണ്ടില്‍ പുറത്തായി. സെറീന വില്യംസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഷറപ്പോവയെ തോല്‍പിച്ചു. സ്‌കോര്‍ 6-1, 6-1. വീനസ് വില്യംസും ആദ്യറൗണ്ടില്‍ ജയം സ്വന്തമാക്കി.