വിനേഷ് ഫോഗട്ട് ടോക്യോ ഒളിമ്പിക്‌സിന്


SEPTEMBER 18, 2019, 6:11 PM IST

നൂര്‍സുല്‍ത്താന്‍ (കസാക്കിസ്താന്‍): ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരിയായി വിനേഷ് ഫോഗട്ട്. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് ടോക്യോ ഒളിമ്പിക്‌സിന്. ഇതോടെ ടോക്യോയിലെയ്ക്ക് ടിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരിയായി ഫോഗട്ട്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍  നിലവിലെ വെള്ളി മെഡല്‍ ജേതാവ് സാറ ആന്‍ ഹില്‍ഡര്‍ബാന്‍ഡിനെ തോല്‍പിച്ചാണ് വിനേഷ് ടോക്യോയ്ക്ക് യോഗ്യത നേടിയത്. 8-2 എന്ന സ്‌കോറിലായിരുന്നു വിനേഷിന്റെ വിജയം. ഇതോടെ വെങ്കല മെഡലിനുവേണ്ടിയുള്ള പോരാട്ടത്തിനും വിനേഷ് യോഗ്യത നേടി. ഗ്രീസിന്റെ മരിയ പ്രെവാലാരകിയയാണ് എതിരാളി.

പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ മായു മുകൈഡയോട് വിനേഷ് തോറ്റിരുന്നു.(സ്‌കോര്‍: 7-0). ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സ്വീഡന്റെ സോഫിയ മാറ്റ്‌സണിനെ തോല്‍പിച്ചാണ് വിനേഷ് പ്രീക്വാര്‍ട്ടജിന് യോഗ്യത നേടിയത് (7-0).