വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍താരം പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു


APRIL 20, 2022, 11:36 PM IST

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍താരം കീറോണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ലീഗുകളില്‍ കളിക്കുന്നത് തുടരും.

വെസ്റ്റ് ഇന്‍ഡീസിന്റെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ പൊള്ളാര്‍ഡ് ഐ പി എല്ലിലെ തിളങ്ങുന്ന താരം കൂടിയാണ്.

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് പൊള്ളാര്‍ഡ് കളിക്കുന്നത്. 

ഏറെ ആലോചനകള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ താന്‍ ഇന്ന് തീരുമാനമെടുത്തുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പൊള്ളാര്‍ഡ് പറഞ്ഞു. 

2007ലായിരുന്നു പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.