വനിതാ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകിരീടം ഇന്ത്യയ്ക്ക്


JANUARY 29, 2023, 11:22 PM IST

പോച്ചെഫ്സ്ട്രൂം: പ്രഥമ വനിതാ അണ്ടര്‍ 19 ലോകകിരീടം ഇന്ത്യയ്ക്ക്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റിന് നഷ്ടത്തില്‍ മറികടന്നാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. മികച്ച ക്യാച്ചുകളുമായി കളം നിറഞ്ഞ ഇന്ത്യന്‍ ഫീല്‍ഡര്‍മാരായിരുന്നു ഇന്നിംഗ്സിലെ താരങ്ങള്‍.

ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് വെറും 17.1 ഓവര്‍ വരെ മാത്രമായിരുന്നു നീണ്ടത്. 

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് മത്സരം തുടങ്ങിയത്. തിദാസ് സന്ധുവിന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ലിബേര്‍ട്ടി ഹീപ് പുറത്തായി. എട്ടു പന്തില്‍ 10 റണ്‍സ് എടുത്ത ഫിയോണ ഹോളണ്ട് അര്‍ച്ചന ദേവി എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ പുറത്തായി. ഇതേ ഓവറില്‍ ക്യാപ്റ്റനും മറ്റൊരു ഓപ്പണറുമായ ഗ്രേസ് സ്‌കീവന്‍സ് 12 പന്തില്‍ നാല് റണ്‍സുമായി അര്‍ച്ചനക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 

പിന്നീട് വന്ന സേറേന്‍ സ്മേലിനെ തിദാസ് സന്ധു ബൗള്‍ഡാക്കി. പവലിയെ റയാന്‍ മക്ഡൊണാള്‍ഡിനെയും പര്‍ഷാവി ചോപ്രയും പുറത്താക്കിയപ്പോള്‍ ജോസി ഗ്രോവ്സിനെ സൗമ്യ തിവാരി റണ്ണൗട്ടാക്കി. അലക്സാ സ്റ്റോണ്‍ഹൗസിനെ മന്നത് കശ്യപും സോഫിയ സ്മേലിനെ സോനം യാദവും പുറത്താക്കിയതോടെ ഇംഗ്ലീഷ് വനിതകളുടെ പോരാട്ടം അവസാനിച്ചു.

Other News